ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ വിദ്യാപീഠവും മണ്ണാറശാല യു.പി സ്കൂളും സംയുക്തമായി ശിശുദിനം ആഘോഷിച്ചു. ശിശുദിന റാലിയ്ക്ക് മണ്ണാറശാല യു.പി സ്കൂൾ പ്രഥമാദ്ധ്യാപകൻ എസ്.നാഗദാസ്, ശ്രീനാഗരാജ വിദ്യാപീഠം പ്രിൻസിപ്പൽ കെ.എൻ.ശർമ്മ, പി.ടി.എ പ്രസിഡന്റ് പി.വേണു, വൈസ് പ്രസിഡന്റ് പ്രേംജി കൃഷ്ണ, ശ്രീനാഗരാജ വിദ്യാപീഠം പി.ടി.എ പ്രഡിഡന്റ് ഭാനു സരിഗ എന്നിവർ നേതൃത്വം നൽകി.