ഹരിപ്പാട്: ചിങ്ങോലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നെഹ്രു ജന്മദിനാഘോഷം ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.വി.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എച്ച്.നിയാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിത്ത് ചിങ്ങോലി, ഡി.രാധാകൃഷണൻ, റ്റി.പി.ബിജു, സി.ശരത്ചന്ദ്രൻ, മുരളിധരൻപിളള, നിജു, ഷാജി വർഗ്ഗീസ്, ചന്ദ്രലാൽ, ഗോപൻ, അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.