മാന്നാർ: മതവും നിയമവും കൂട്ടി കുഴയ്ക്കരുതെന്നും വിശ്വാസികളെ അവരുടെ വഴിക്ക് വിടണമെന്നും ശബരിമല തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു . ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
വിധിയെ സ്വാഗതം ചെയ്യുന്നു. ഏഴംഗ ബഞ്ചിന് വിട്ട തീരുമാനം ഭക്തർക്ക് കൂടുതൽ അത്മ വിശ്വാസം പകരും. നിലവിലെ അവസ്ഥയിൽ ശബരിമലയിലെ യുവതിപ്രവേശനം സംബന്ധിച്ച നടപടിയിൽ സാവകാശം കൊടുക്കണോ എന്ന് സർക്കാർ തീരുമാനിക്കണം. അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കാണണം എന്ന് പറഞ്ഞത് നല്ലകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു