ആലപ്പുഴ: ഗുരുമന്ദിരം വാർഡിലെ എ.ഡി.എസ് വാഷികാഘോഷം ഇന്ന് രാവിലെ 9ന് കുതിരപ്പന്തി എസ്.എൻ.ഡി.പി ആഡിറ്റോറിയത്തിൽ അഡ്വ. എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ മുഖ്യപ്രഭാഷം നടത്തും. വൈസ് ചെയർപേഴ്സൺ ജ്യോതിമോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെർമാൻമാരായ ബിന്ദു തോമസ്, അഡ്വ. എ.എ.റസാക്ക്, മോളി ജേക്കബ്, അഡ്വ. മനോജ്കാമാർ, മുൻചെയർമാൻ തോമസ് ജോസഫ്, പ്രതിപക്ഷനേതാവ് ഡി.ലക്ഷ്മണൻ, ഡി.പി.സി അംഗം സീനത്ത് നാസർ, സി.ഡി.എസ് ചെയർപേഴ്സൺ മീനാക്ഷി, സെക്രട്ടറി സന്ധ്യ, പ്രൊജക്ട് ഓഫീസർ പുഷ്പമ്മ തുടങ്ങിയവർ സംസാരിക്കും.