ആലപ്പുഴ : വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഇന്ന് ലോക പ്രമേഹദിനം ആചരിച്ചു. യോഗത്തിൽ സെക്രട്ടറി എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് സീനിയർ മെഡിക്കൽ ഓഫീസർ ഡോ.കെ.എസ്.വിഷ്ണുനമ്പൂതിരി ക്ളാസെടുത്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ആർ.എസ്.വിജയൻപിള്ള സ്വാഗതവും പി.വിശ്വനാഥ് നന്ദിയും പറഞ്ഞു.