പള്ളിപ്പാട് : കേരള കോൺഗ്രസ് (എം)പള്ളിപ്പാട് മണ്ഡലം മുൻ പ്രസിഡന്റും യു.ഡി.എഫ് നേതാവുമായ കുമ്പമ്പുഴ പെരുങ്കോയിക്കൽ മോഹന സദനത്തിൽ കെ.സി.ചാക്കോ (90 - കുഞ്ഞുകുഞ്ഞ്) നിര്യാതനായി സംസ്‌കാരം നാളെ ഉച്ചക്ക് 12 ന് പള്ളിപ്പാട് സെൻറ് തോമസ് മർത്തോമാ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ :പരേതയായ ലിസാമ്മ.മക്കൾ : പി.സി.ചെറിയാൻ (എം.ആർ. എഫ്, ഗോവ) സൂസമ്മമാത്യു (റിട്ട.ടീച്ചർ), പി.സി.വർഗീസ് (ലൂക്കാസ് ടി.വി.എസ് കാൺപൂർ), പി.സി.ജേക്കബ് (കെ.ആർ.ആർ റബ്ബർ, എറണാകുളം), പി.സി.എബ്രഹാം ( ആരോഗ്യം,വിദ്യാഭ്യാസം സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ, പള്ളിപ്പാട് ഗ്രാമപഞ്ചായത്ത്), സുജ. മരുമക്കൾ : ലീന, മാത്യു, സിൽവി, ബീന, ഷാജി (പൊളൈറ്റ് ബാങ്ക്, ഹരിപ്പാട്)