ചേർത്തല:ബി.ജെ.പി ചേർത്തല അരൂർ നിയോജകമണ്ഡലങ്ങളുടെ ആഭിമുഖ്യത്തിൽ 20 ന് ഗാന്ധി സങ്കല്പയാത്ര നടക്കും.ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരൻ നയിക്കുന്ന കാൽനടയാത്ര വൈകിട്ട് 3ന് കുത്തിയതോട് നിന്ന് ആരംഭിച്ച് കടക്കരപ്പള്ളിയിൽ സമാപിക്കും.

ഇതിന്റെ വിജയത്തിനായി കൂടിയ യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി എം.വി. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ചേർത്തല നിയോജകമണ്ഡലം പ്രസിഡന്റ് സാനു സുധീന്ദ്രൻ അദ്ധ്യക്ഷനായി.ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരൻ, ജില്ലാ സെക്രട്ടറി ടി.സജീവ് ലാൽ,അരൂർ നിയോജകമണ്ഡലം പ്രസിഡന്റ് പി.ബാലാനന്ദ്, ജനറൽ സെക്രട്ടറി സി.മധുസൂദനൻ,ചേർത്തല നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.എസ്. ഗോപാലകൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗം അഡ്വ.പി.കെ. ബിനോയ്,കു​റ്റിക്കാട്ട് ഷാജി,കെ.വി.ബാബു എന്നിവർ സംസാരിച്ചു.