ചേർത്തല: ബാങ്കോക്കിൽ നടന്ന ലോക ഹോമിയോപ്പതി കോൺഗ്രസിൽ മലയാളി ഡോക്ടർമാർക്ക് പ്രത്യേക പ്രശംസയും ജൂറി പരാമർശവും.
വന്ധ്യതാ വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച മൂന്ന് യുവ ഡോക്ടർമാരായ.ദി ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പത്സ് കേരള മലപ്പുറം ജില്ലാ സെക്രട്ടറിയും സാഫല്യം വന്ധ്യതാ ചികിത്സാ പദ്ധതി കൺവീനറുമായ ഡോ.മുഹമ്മദ് അസ്‌ലം, മുഹമ്മ മണ്ണഞ്ചേരി പണിക്കേഴ്‌സ് ഹോമിയോപ്പതി മെഡിക്കൽ സെന്റർ കൺസൾട്ടന്റായ ഡോ.അശ്വിൻ പണിക്കർ, തിരൂർ കുറ്റിപ്പാല ദാറു സിഹ മെഡിക്കൽ സെന്റർ കൺസൾട്ടന്റായ ഡോ.ഇ.അസ്ലം എന്നിവരാണ് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടത്.
വന്ധ്യത ആഗോള പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഹോമിയോപ്പതി ചികിത്സ എങ്ങനെ ഫലപ്രദമാകുന്നുവെന്നതായിരുന്നു പ്രബന്ധവിഷയം. പുരുഷൻമാരിലെ ബീജങ്ങളുടെ പ്രശ്‌നം,അണ്ഡാശയ ഗർഭാശയമുഴകൾ, ഹോർമോൺ തകരാറുകൾ എന്നിവയിൽ ഏറ്റവും ലളിതമായ രീതിയിൽ ഹോമിയോപ്പതി ചികിത്സ എങ്ങനെ ഫലപ്രദമാകുന്നുവെന്ന പ്രബന്ധങ്ങളിൽ വിവരിച്ചത് സമ്മേളനത്തിൽ പ്രശംസിക്കപ്പെട്ടു. ഈ കേരളാ മാതൃക ലോകത്തിന് തന്നെ മാതൃകയാണെന്ന് വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന ഡോക്ടർമാർ പറഞ്ഞു.
അമേരിക്ക,ജർമ്മനി,ഇറ്റലി,ജപ്പാൻ ഹോംഗോഗ്,ബ്രസീൽ, കൊളംബിയ തുടങ്ങി 20 രാജ്യങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 40ഡോക്ടർമാരാണ് വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചത്.