ആലപ്പുഴ: മുഹമ്മ-ചീരപ്പൻചിറ സ്വാമി അയ്യപ്പൻ പഠനകളരിയിലെ അയ്യപ്പജ്യോതി കെടാവിളക്ക് പ്രതിഷ്ഠാ വാർഷികവും ഗുരുദേവ ദർശന പഠന ക്ലാസും 17,18 തീയതികളിൽ നടക്കും. 17 ന് വൈകിട്ട് 6 ന് പ്രതിഷ്ഠാ വാർഷികത്തിന് പന്തളം രാജകുടുംബാംഗങ്ങൾ ദീപം തെളിയി​ക്കും. 18 ന് ഉച്ചയ്ക്ക് 2.30 ന് ഗുരുദേവ ദർശന പഠന ക്ലാസ് ഉദ്ഘാടനം ബേബി പാപ്പാളി നിർവഹിക്കും. വൈകിട്ട് 3ന് കോട്ടയം ബാലാജി ഗുരുദേവകൃതിയെ ആസ്പദമാക്കിയുള്ള പഠന ക്ലാസ് നയിക്കും. മാധവ ബാലസുബ്രഹ്മണ്യം അദ്ധ്യക്ഷത വഹിക്കും.