ആലപ്പുഴ: റോഡപകടങ്ങളിൽ മരിച്ചവരെ അന്താരാഷ്ട്ര തലത്തിൽ സ്മരിക്കുന്ന ഒാർമദിനാചരണം കേരള റോഡ് സുരക്ഷ കർമ്മസമിതി 'കൃപ'യുടെ നേതൃത്വത്തിൽ 17 ന് രാവിലെ 10 ന് മെഡിക്കൽ കോളേജ് ആശുപത്രി ജംഗ്ഷനിൽ നടത്തും. അമ്പലപ്പുഴ സി.എെ ടി.മനോജ് ഉദ്ഘാടനം ചെയ്യും. ബി.സുജാതൻ അദ്ധ്യക്ഷത വഹിക്കും.