ആലപ്പുഴ: കെ.എസ്.എസ്.പി.യു നേതാജി യൂണിറ്റിന്റെ കുടുംബ സംഗമം ഇന്ന് രാവിലെ 9 ന് തമ്പകചുവട് ഗവ.യു.പി സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കും. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീനാ സനൽകുമാർ ഉദ്ഘാടനം ചെയ്യും. കെ.ജി .രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഡോ.സുലേഖാറാണി ആരോഗ്യബോധവത്കരണ ക്ലാസ് നയിക്കും.