അമ്പലപ്പുഴ : ദേശീയപാതയിൽ പുറക്കാട് വാട്ടർ ടാങ്കിനു സമീപം ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്കേറ്റു.

പുറക്കാട് പുന്തല വേലന്റെ പറമ്പിൽ കുട്ടിയുടെ മകൻ സുധാകരനാണ് (55) പരിക്കേറ്റത്. ബൈക്ക് ഓടിച്ചിരുന്ന ആലപ്പുഴ തെക്കേമുറി സെബാസ്റ്റ്യനും (25) പരിക്കുണ്ട്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം.