ആലപ്പുഴ: ജില്ലാ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി, എസ്.ഡി കോളേജുമായി ചേർന്ന് ഡിസംബർ 20 മുതൽ 28 വരെ ആലപ്പുഴ എസ്.ഡി.വി ഗ്രൗണ്ടിൽ നടത്തുന്ന കാർഷിക വ്യവസായ വിദ്യാഭ്യാസ പ്രദർശനം 'അഗ്രിഫെസ്റ്റിൻെറ" സ്വാഗത സംഘം ഓഫീസ് എ.വി.ജെ ജംഗ്ഷനിലെ ഭീമാ ടവറിൽ മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.എൻ.പുരം ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി എം.കെ.ഭാസ്‌ക്കരപ്പണിക്കർ, ജനറൽ സെക്രട്ടറി രവി പാലത്തിങ്കൽ, ട്രഷറർ പി.വെങ്കിട്ടരാമയ്യർ, ഭാരവാഹികളായ പി.ശ്യാംകുമാർ, പയസ് നെറ്റോ, ടോമി പുലിക്കാട്ടിൽ, ഡോ: എം.എസ്.ബിനോജ് കുമാർ, എൻ.വിശ്വനാഥൻ, ഡോ: പി.കെ. ഗോപാലകൃഷണൻ എന്നിവർ സംസാരിച്ചു.