ആലപ്പുഴ: കുടിവെള്ള പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്നും കുടിവെള്ള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ആലപ്പുഴ നഗരത്തിലെയും 8 സമീപപഞ്ചായത്തുകളിലെയും ജനങ്ങളെ അണിനിരത്തി നടത്തുവാൻ പോകുന്ന സമരങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജനകീയ കൺവെൻഷൻ നാളെ വൈകിട്ട് 4:30 ന് ആലുക്കാസ് ഗ്രൗണ്ടിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ് എം ലിജു അറിയിച്ചു