ആലപ്പുഴ: കഴിഞ്ഞ വർഷത്തെ കുടിശിക ഉൾപ്പെടെ രണ്ടാം കൃഷിയിൽ സംഭരിച്ച നെല്ലിന്റെ വില അടിയന്തിരമായി നൽകണമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ കൃഷി മന്ത്രിയും ഭക്ഷ്യ വകുപ്പ് മന്ത്രിയും ഇടപെടണം. കഴിഞ്ഞ പ്രളയത്തിൽ നെൽകൃഷി നശിച്ചവർക്കുള്ള ഇൻഷ്വറൻസ് തുക പൂർണ്ണമായും ലഭിച്ചിട്ടില്ലന്നും ലിജു പറഞ്ഞു.