ആലപ്പുഴ: ബി.എസ്.എൻ.എൽ സ്വകാര്യവത്കരണത്തിനെതിരെ ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റി ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ച് നടത്തി. ഡി.വൈ.എഫ്‌.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി.പുളിക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേൽ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗം എം.എം അനസ് അലി, ജില്ലാ ജോയിന്റ് സെക്രട്ടറി ഉദേഷ് യു.കൈമൾ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ എം.എസ് അരുൺകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി എ.ഷാനവാസ് നന്ദിയും പറഞ്ഞു.