ആലപ്പുഴ: ജില്ലയിലെ 157 സ്കൂളുകളിൽ പ്രവർത്തിച്ചുവരുന്ന ലിറ്റിൽ കൈറ്റ്സിൻെറ ഉപജില്ലാ ക്യാമ്പുകൾ 22 ന് തുടങ്ങും. ചന്ദ്രയാൻ വിക്ഷേപണത്തിന്റെ വിവിധ ഘട്ടങ്ങൾ ഉൾപ്പെട്ട ഗെയിമുകൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ ക്യാമ്പിന്റെ പ്രത്യേകതയാണ്. ചന്ദ്രയാൻ വിക്ഷേപണത്തിന്റെ ഘട്ടങ്ങൾ, ക്രമാനുഗതമായ ഭ്രമണപഥം ഉയർത്തൽ, സോഫ്റ്റ്ലാൻഡിംഗ് എന്നിവ ഉൾപ്പെട്ട കമ്പ്യൂട്ടർ ഗെയിം വിഷ്വൽ പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറായ സ്‌ക്രാച്ച് ഉപയോഗിച്ച് പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികൾ തയ്യാറാക്കും. പൂർണമായും സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗപ്പെടുത്തിയാണ് ക്യാമ്പിലെ പരിശീലനവും പ്രവർത്തനങ്ങളും.
1070 ലധികം കുട്ടികൾ പങ്കെടുക്കും. ലിറ്റിൽ കൈറ്റ്സ് റവന്യൂജില്ലാ ക്യാമ്പിലേക്കുള്ള തിരഞ്ഞെടുപ്പും ഉപജില്ലാക്യാമ്പിൽ നടക്കും