ആലപ്പുഴ: നഗരസഭ കേരളോത്സവം 23,24,25 തീയതികളിൽ നടക്കും. ഗെയിംസ് മത്സരങ്ങൾ 23 നും 24 നും അത്‌ലറ്റിക്സ്,കലാമത്സരങ്ങൾ എന്നിവ 24, 25 തീയതികളിലുമാണ്. 2019 ആഗസ്റ്റ് ഒന്നിന് 15 വയസ് പൂർത്തിയായവർക്കും 40 വയസിൽ താഴെയുള്ളവർക്കും മത്സരങ്ങളിൽ പങ്കെടുക്കാം. 20നകം രജിസ്ട്രേഷൻ നടത്തണം. രജിസ്ട്രേഷന് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു തോമസ് (ഫോൺ:8891123580),വൈസ് ചെയർപേഴ്സൺ എ.എസ്.കവിത(9496447392),കൺവീനർമാരായ ലാലി വേണു(9645112394),ബീന(9961155147) എന്നിവരെയോ അതാത് കൗൺസിലർമാരെയോ ബന്ധപ്പെടണം.