പന്തളം : എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയനിൽ ശ്രീനാരായണ എംപ്ലോയീസ് വെൽഫെയർ ഫോറത്തിന്റെയും പെൻഷനേഴ്‌സ് ഫോറത്തിന്റെയും കലാസാംസ്‌കാരികസമിതിയുടെയും രൂപീകരണസമ്മേളനം നാളെ രാവിലെ 10ന് യൂണിയൻ ഹാളിൽ നടക്കുമെന്ന്

യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി, വൈസ് പ്രസിഡന്റ് റ്റി.കെ.വാസവൻ, സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ് എന്നിവർ അറിയിച്ചു.

ശ്രീനാരായണ എംപ്ലോയീസ് വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ് എസ്. അജുലാൽ, സെക്രട്ടറി ഡോ.വി.ശ്രീകുമാർ, ജോ.സെക്രട്ടറി .വിനോദ് ശ്രീധർ, കലാസമിതി കൺവീനർ റെജിമോൻ എന്നിവർ പങ്കെടുക്കും.