ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ഡിസംബർ 10 ന് നടക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ നടത്തിപ്പിനെക്കുറിച്ചുള്ള അവലോകന യോഗം ഇന്ന് ഉച്ചയ്ക്ക് 2 ന് ചക്കുളത്തുകാവ് ഓഡിറ്റോറിയത്തിൽ ചേരും. ചക്കുളത്തുകാവ് ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്മിനിസ്‌ട്രേറ്റർ അഡ്വ. ഗോപാലകൃഷ്ണൻ നായർ, രമേഷ് ഇളമൺ, ഹരിക്കുട്ടൻ നമ്പൂതിരി, അജിത്ത് കുമാർ പിഷാരത്ത്, പിആർഒ സുരേഷ് കാവുംഭാഗം, ഉത്സവ കമ്മറ്റി പ്രസിഡന്റ് കെ. സതീഷ് കുമാർ, സെക്രട്ടറി സന്തോഷ് ഗോകുലം, പി.ഡി കുട്ടപ്പൻ എന്നിവർ പങ്കെടുക്കും.