ആലപ്പുഴ: ജില്ല ജയിൽ ക്ഷേമദിനാഘോഷത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11 ന് മന്ത്രി ജി. സുധാകരൻ നിർവഹിക്കും.
ജയിൽ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ആലപ്പുഴ നഗരസഭാദ്ധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിക്കും. തൊഴിൽ പരിശീലനം ലഭിച്ച അന്തേവാസികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജില്ലാ പൊലീസ് മേധാവി കെ.എം. ടോമി നിർവഹിക്കും. പ്രിസൺസ് (ദക്ഷിണമേഖല) ഡി.ഐ.ജി പി. അജയകുമാർ മുഖ്യപ്രഭാഷണം നടത്തും.
നഗരസഭാംഗം എ.എം. നൗഫൽ, ജില്ല ജയിൽ സൂപ്രണ്ട് സാജൻ ആർ., ചീഫ് വെൽഫെയർ ഓഫീസർ വി.പി. സുനിൽകുമാർ, ജില്ലാ പ്രൊബേഷൻ ഓഫീസർ പി. ബിജു, അസി. പ്രിസൺ ഓഫീസർ കെ.എം. പ്രവീൺകുമാർ, ആർ.എസ്.ഇ.ടി.ഐ ഡയറക്ടർ പ്രവീൺ എം. നായർ, സ്‌നേഹതീരം ഡയറക്ടർ ഉമ്മച്ചൻ പി. ചക്കുപുരയ്ക്കൽ, അസി. സൂപ്രണ്ട് അശോക് കുമാർ പി.ബി എന്നിവർ പ്രസംഗിക്കും. സിനിമാതാരം മിഥുല സെബാസ്റ്റ്യൻ സമ്മാനദാനം നിർവഹിക്കും.