കായംകുളം: എക്സൈസ് വകുപ്പിന്റെ 'വിമുക്തി' ലഹരിബോധവത്കരണ പദ്ധതിയുടെ ഭാഗമായി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് അംഗങ്ങൾക്ക് ബാഡ്ജുകൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ സജി ജോൺ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രസന്നൻ പിള്ള, പ്രസന്നകുമാർ, ഗൈഡ് ക്യാപ്റ്റൻ കാഞ്ചന തുടങ്ങിയവർ സംസാരി​ച്ചു.