കായംകുളം: കണ്ടല്ലൂർ, ദേവികുളങ്ങര ഗ്രാമപഞ്ചായത്തുകളിലെ നിലവിൽ പെൻഷൻ വാങ്ങുന്ന എല്ലാ ഗുണഭോക്താക്കളും 30ന് മുമ്പായി അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കൾക്ക് തുടർന്ന് പെൻഷൻ അനുവദിക്കുകയില്ല. മസ്റ്ററിംഗ് ഫീസ് സർക്കാർ നൽകുന്നതിനാൽ ഗുണഭോക്താവ് അക്ഷയ കേന്ദ്രത്തിൽ ഫീസ് നൽകേണ്ടതില്ല. കിടപ്പുരോഗികളുടെ വിവരങ്ങൾ അറിയിക്കുന്ന പക്ഷം ഇവരുടെ ഇവരുടെ മസ്റ്ററിംഗ് അക്ഷയകേന്ദ്രം പ്രതിനിധികൾ വീട്ടിൽ എത്തി നടത്തും.