കായംകുളം: ആദ്യകാല വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി അംഗവും ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റസ് അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായിരുന്ന എരുവ ചാപ്രയിൽ സദാനന്ദന്റെ നിര്യാണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി അനുശോചന സമ്മേളനം നടത്തി. ജില്ലാ പ്രസിഡന്റ് നുജുമുദ്ദീൻ ആലുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു. ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റസ് അസോസിയേഷൻ പ്രസിഡന്റ് ഹാജി ഐ.ഇസ്മയയിൽകുട്ടി അദ്ധ്യക്ഷത വഹിച്ചു. ബി.ശെൽവകുമാർ, സൂര്യമഹമൂദ്, കെ.ബാലകൃഷ്ണൻ, സുരേഷ്, പത്മകുമാർ, പ്രദീപ്, താജുദാദീൻ, അബ്ദുൽഹമീദ്, ബഷീർ, സുബൈർകുട്ടി, ബോബൻ സരോൺ, നിസാർ തുടങ്ങിയവർ സംസാരിച്ചു.