അമ്പലപ്പുഴ: കോമന വെളിയിൽക്കാവ് ശ്രീ ദുർഗ ഭദ്രകാളി ക്ഷേത്രത്തിൽ നടക്കുന്ന സഹസ്രകലശത്തിന്റെ വഴിപാട് കൂപ്പൺ വിതരണോദ്ഘാടനം ക്ഷേത്രം പ്രസിഡന്റ് കൈലാസം രാജപ്പനിൽ നിന്നും ഏറ്റുവാങ്ങി ധീവരസഭ അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ് കെ.പ്രദീപ് നിർവ്വഹിച്ചു. ക്ഷേത്രം സെക്രട്ടറി അരുൺ അനിരുദ്ധൻ, ദേവസ്വം മാനേജർ ആർ.ശിവപ്രസാദ്, ക്ഷേത്രം മേൽശാന്തി പ്രസാദ്, മഹിളാസഭ പ്രസിഡന്റ് ബേബി രാമചന്ദ്രൻ ,സെക്രട്ടറി പുഷ്പ രാജു എന്നിവർ പങ്കെടുത്തു.