ആലപ്പുഴ: പുന്നപ്ര സഹകരണ എൻജിനീയറിംഗ് കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും രക്തദാന സേനാംഗങ്ങളായി മാറുന്നു. ജില്ലാ കളക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന എ.ഡി.ആർ.എഫിന്റെ സഹകരണത്തോടെയാണ് കോളേജിലെ ആയിരത്തിലധികം വിദ്യാർത്ഥികൾ ഈ പദ്ധതിയിൽ പങ്കാളികളാകുന്നത്. സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത പരിപാടിയായ ഹരിത സ്പർശം പദ്ധതിക്കും കോളേജിൽ തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ് പദ്ധതി ഉദ്ഘാടനം ചെയ്തു. എ.ഡി.ആർ.എഫ് രക്ഷാധികാരി വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.എസ്. രാജേഷ് മുഖ്യാതിഥിയായി. എ.ഡി.ആർ.എഫ് ചീഫ് കോഓർഡിനേറ്റർ പ്രേം സായി, കോളേജ് പ്രിൻസിപ്പാൾ ഡോ.റൂബിൻ വി. വർഗീസ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ജി. അശോക് കുമാർ, സുമൻ, രതീഷ്, അജിത് കുമാർ, നിജു നിസാർ എന്നിവർ സംസാരിച്ചു.