കായംകുളം: സ്വപ്ന ജൂവലറി ഉടമ സദാനന്ദന്റെ നിര്യാണത്തിൽ ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ കായംകുളം യൂണിറ്റ് കമ്മിറ്റി അനുശോചിച്ചു. പരേതനോടുള്ള ആദരസൂചകമായി ഇന്നലെ കായംകുളത്തെ സ്വർണം, വെള്ളി വ്യാപാരികൾ കടകൾ അടച്ച് ഹർത്താൽ ആചരിച്ചു. എ.എച്ച്.എം.ഹുസൈൻ, എസ്.സക്കീർ ഹുസൈൻ കോയിക്കൽ, മിഥുൻ ശ്രീധർ, ഷഫീഖ് അറേബ്യൻ, നവാസ് മംഗല്യ, കുഞ്ഞുമോൻചിലങ്ക, അബുജനത, സിദ്ദിഖ് ജ്യൂവൽ ഗേറ്റ്, വിഷ്ണു സ്വർണാഞ്ജലി തുടങ്ങിയവർ സംസാരി​ച്ചു.