കായംകുളം : ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി കൃഷ്ണപുരം ഗ്രാമപഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും വിശ്വഭാരതി ഹൈസ്കൂളിലെ കുട്ടികളെ ഉൾപ്പെടുത്തി പ്രമേഹ ബോധവത്കരണ സൈക്കിൾ റാലി നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിജയമ്മ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ജെസി കോശി അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ.ആനന്ദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അജയൻ അമ്മാസ്, ഡോ. ടി.ജി.ശ്രീപ്രസാദ്, പ്രിൻസിപ്പൽ പ്രഭാത്, രാജിത തുടങ്ങിയവർ സംസാരി​ച്ചു.