കായംകുളം: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളന മുന്നോടിയായി മേഖലാ സമ്മേളനങ്ങൾക്ക് തുടക്കമായി. കായംകുളം മേഖലാസമ്മേളനം സംസ്ഥാന എക്സിക്യൂട്ടി​വംഗം നിസാർ കോയ പറമ്പിൽ ഉദ്ഘാടനം ചെയ്തു കായംകുളം മേഖലാ പ്രസിഡന്റ് ബിനു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം എസ്. ശ്രീകുമാർ സ്വാഗതം പറഞ്ഞു. മേഖലാ റിപ്പോർട്ട് ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷിബു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.