ആലപ്പുഴ: വിമുക്തിയുടെ നേതൃത്വത്തിൽ നടത്തുന്ന 'നാളത്തെ കേരളം ലഹരിമുക്ത നവകേരളം" 90ദിന തീവ്രയത്ന ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് ആലപ്പുഴ ബീച്ചിൽ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 5ന് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. ജി.വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി.തിലോത്തമൻ മുഖ്യപ്രഭാഷണം നടത്തും. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഷാജി എസ്.രാജൻ വിഷയാവതരണം നടത്തും. ജില്ലാ പൊലീസ് സൂപ്രണ്ട് കെ.എം.ടോമി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുക്കും. വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി കമ്മീഷണർ ഷാജി എസ്.രാജൻ, അസി.ഡെപ്യൂട്ടി കമ്മീഷണർമാരായ കെ.കെ.അനിൽകുമാർ,ജോസ് മാത്യു എന്നിവരും പങ്കെടുത്തു.