മാവേലിക്കര : കോടതികളിൽ അപരിഷ്കൃതമായ സിവിൽ നടപടി ക്രമങ്ങൾ നടപ്പാക്കിയെന്നാരോപിച്ച് ജില്ല കോടതി സെന്റർ അഭിഭാഷകർ കോടതി നടപടികൾ ബഹിഷ്കരിച്ചു. ഇന്നലെ രാവിലെ 11 മുതൽ 11:30 വരെയായിരുന്നു കോടതി ബഹിഷ്കരണം. പിന്നീട് കറുത്ത ബാഡ്ജ് ധരിച്ചാണ് അഭിഭാഷകർ കോടതികളിൽ കയറിയത്.
കോടതി കവാടത്തിൽ നടന്ന പ്രതിഷേധ യോഗം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.മന്മഥൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റ്റിജുമോൻ, മാത്യു വേളങ്ങാടൻ, അർ.ശ്രീനിവാസൻ, ടി.രാധ, സുജിത് വാതല്ലൂർ, റ്റി.സി.പ്രസന്ന തുടങ്ങിയവർ സംസാരിച്ചു. പി.ഷാജഹാൻ, സിനിൽ മുണ്ടപ്പള്ളി, കെ.ജി സുരേഷ് കുമാർ, എം.എസ് ഉസ്മാൻ, പ്രസീദ, റീന തോമസ് എന്നിവർ പ്രകടനത്തിനും സമ്മേളനത്തിനും നേതൃത്വം നൽകി.