ഹരിപ്പാട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ശരീരം മുഴുവൻ തളർന്ന് അബോധാവസ്ഥയിൽ ഏഴര വർഷമായി ചികിത്സയിലായിരുന്ന അദ്ധ്യാപകൻ മരിച്ചു. ആറാട്ടുപുഴ ഒറ്റപ്പനക്കൽ പരേതനായ അബ്ദുൽ ഖാദർ കുഞ്ഞിന്റെ മകൻ അബ്ദുൽ ലത്തീഫാണ് (52) മരിച്ചത്. തലവടി ബി.ആർ.സി യിലെ ബ്ലോക്ക് പ്രോഗ്രാം ഓഫീസറായിരുന്നു. ജോലിക്കായി ബൈക്കിൽ പോകുമ്പോൾ 2012 മെയ് നാലിന് കായംകുളം ഒ.എൻ.കെ ജംഗ്ഷനിൽ വച്ച് മറ്റൊരു ബൈക്കിടിച്ചായിരുന്നു അപകടം. തലക്കാണ് ഗുരുതര പരിക്കേറ്റത്. മാതാവ്: ഖദീജാ കുട്ടി. ഭാര്യ: ജസീല (അദ്ധ്യാപിക, കരുനാഗപ്പള്ളി ഗവ.ബോയ്സ് എച്ച്.എസ്.എസ്) .മക്കൾ: റൂബി, മുഹ്സിൻ.