ഹരിപ്പാട്: ചിങ്ങോലി യുവജനസമാജം ഗ്രന്ഥശാലയും ഗുരുസംഗമ കേന്ദ്രവും ചേർന്ന് സൗജന്യ പ്രമേഹ-നേത്ര ചികിത്സാ ക്യാമ്പ് നടത്തി. തിരുവല്ല ചൈതന്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സി.അംഗം മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് തങ്കപ്പൻ ഐശ്വര്യ അദ്ധ്യക്ഷനായി. പി.കെ.മുരളീധരൻപിളള, എം.ചന്ദ്രശേഖരൻ, ഡോ.എസ്തർ മാത്യു, എം.എ.കലാം, ആർ.തങ്കമണി, ടിജി ജൻസൺ തുടങ്ങിയവർ സംസാരിച്ചു.