ft

ഹരിപ്പാട്‌: ലോഡിംഗ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. കുമാരപുരം താമല്ലാക്കൽ തെക്ക് വെട്ടിത്തറയിൽ അബ്ദുൾ ഖാദർ (60) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2ന് താമല്ലാക്കൽ ജംഗ്ഷനിൽ വ്യാപാര സ്ഥാപനത്തിന് വേണ്ടി ലോഡ് ഇറക്കുമ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തളർന്ന് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ: ഐ.ഷബീവി. മക്കൾ: നിസാർ, നിസാം. മരുമക്കൾ: നൗഫി, മുംതാസ്.