ഹരിപ്പാട്: വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നവരെ സംരക്ഷിക്കുന്നതിനും അവർക്ക് സേവനങ്ങൾ ഉറപ്പു വരുത്തുന്നതിനും കുടുംബശ്രീ നടപ്പിലാക്കുന്ന സ്നേഹിതാ കോളിംഗ് ബെൽ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം 9-ാം വാർഡിൽ സംഘടിപ്പിച്ചു. യോഗം ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശേരി ഉദ്ഘാടനം ചെയ്തു. തൃക്കുന്നപ്പുഴ പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ പ്രശോഭ അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.അമ്മിണി മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുധിലാൽ തൃക്കുന്നപ്പുഴ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീകല, അസി.സെക്രട്ടറി മോഹൻദാസ്, വി.ഇ.ഒ ടി.എസ് അരുൺ, അഡി.എസ്.ഐ. മുഹമ്മദ് നിസാർ, ജെ.പി.എച്ച്.എൻ നവീൻ, കോർ ടീം അംഗം പ്രേമകുമാരി, കൗൺസിലർ ശ്രീലത, സി.ഡി.എസ് അംഗങ്ങളായ ശോഭന.ജി.പണിക്കർ, ബിന്ദു, രുഗ്മിണി, എ.ഡി.എസ് അംഗങ്ങളായ റീത്ത, മായാദേവി, മഞ്ജു എന്നിവർ സംസാരിച്ചു.