a

മാവേലിക്കര: ജോലിക്കിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ട കെ.എസ്.ആർ.ടി.സി ഡ്രൈവർ മരിച്ചു. മാവേലിക്കര ഡിപ്പോയിലെ ഡ്രൈവർ മുട്ടം കണിച്ചനെല്ലൂർ ചിറ്റോടിത്തറയിൽ കരുണാകരന്റെ മകൻ സി.കെ.ബാബു (54)ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. മാവേലിക്കരയിൽ നിന്ന് രാവിലെ 10.30 ഓടെ കായംകുളത്തേക്ക് പോയ ബസ് വീണ്ടും മാവേലിക്കര വഴി ചങ്ങനാശേരിയിലേക്ക് പോകുന്നതിനായി വരുമ്പോൾ ചെട്ടികുളങ്ങരയിൽ വെച്ച് ബാബുവിന് നെഞ്ചുവേദന അനുഭവപ്പെട്ടു. യാത്രിക്കാരുമായി ബസ് മാവേലിക്കര ഡിപ്പോയിൽ എത്തിച്ചപ്പോഴേക്കും ബാബു കുഴഞ്ഞ് വീണു. ഉടൻതന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ച ശേഷം ഇവിടെ നിന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു.

സംസ്‌കാരം പിന്നീട്. ഭാര്യ:വിജയമ്മ. മക്കൾ: വിശാഖ് (മിലിട്ടറി, ജമ്മു), വൈശാഖ്.