ചേർത്തല:വാളയാറിൽ ദളിത് കുട്ടികളുടെ മരണത്തിലെ കുറ്റക്കാരെ മാതൃകാ പരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഉള്ളാട മഹാസഭയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാലയും പന്തം കൊളുത്തി പ്രകടനവും നടത്തി.
കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിന് സമീപത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ചേർത്തല കാർത്ത്യായനി ദേവീ ക്ഷേത്രത്തിന് മുന്നിലെ നഗരസഭ കെട്ടിടസമുച്ചത്തിന് സമീപം സമാപിച്ചു.തുടർന്ന് നടന്ന സമ്മേളനം കെ.യു.എം.എസ് സംസ്ഥാന പ്രസിഡന്റ് യു.ഗോപി ഉദ്ഘാടനം ചെയ്തു.വർക്കിംഗ് പ്രസിഡന്റ് ടി.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു.
എൻ.ശശിധരൻ,പി.കെ.പ്രസാദ്,ടി.എസ്.രമ,പി.ലീല,എൻ.നടേശൻ,ഷൺമുഖൻ എഴുപുന്ന,ചന്ദ്രൻ പാണാവള്ളി എന്നിവർ സംസാരിച്ചു.