മാന്നാർ: ശബരിമല തീർത്ഥാടകരെ വരവേൽക്കാൻ ചെങ്ങന്നൂർ ഒരുങ്ങി. മഹാദേവർ ക്ഷേത്രത്തിലെ നടപ്പന്തലിനുള്ളിൽ രണ്ടായിരം ഭക്തർക്ക് വിരിവയ്ക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. അന്നദാന സൗകര്യം ഉണ്ടാകും . കാമറകൾ പൂർണ സമയം പൊലീസ് നിരീക്ഷണത്തിലായിരിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശൗചാലയ സമുച്ചയം പ്രവർത്തനമാരംഭിച്ചു.
ജില്ലാ ആശുപത്രിയിൽ അഞ്ചു കിടക്കകളോടു കൂടിയ ശബരിമല വാർഡ് സജ്ജം
മഹാദേവർ ക്ഷേത്രത്തിനു സമീപവും റെയിൽവേ സ്റ്റേഷനിലും ആംബുലൻസ്
സൗകര്യങ്ങളോടു കൂടിയ മെഡിക്കൽ എയ്ഡ് പോസ്റ്റുകൾ
റെയിൽവേസ്റ്റേഷൻ, കെ.എസ്. ആർ. ടി. സി ,ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രം എന്നിവ ഉൾപ്പെടെ അഞ്ചു സ്ഥലങ്ങളിൽ പൊലീസ് ഔട്ട് പോസ്റ്റുകൾ
100 സ്‌പെഷ്യൽ പൊലീസ് അംഗങ്ങളെ നിയോഗിച്ചു
12 കേന്ദ്രങ്ങളിൽ പൊലീസ് പിക്കറ്റിംഗ് ഉണ്ടാകും
ടാക്സികൾ നിരീക്ഷണത്തിൽ
തീർത്ഥാടകരുമായി പോകുന്ന ടാക്‌സി വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ കൃത്യമായ നിരീക്ഷണത്തിലായിരിക്കും. തീർത്ഥാടകർ അധികമായി എത്തുന്ന റെയിൽവേ സ്റ്റേഷൻ, മഹാദേവർ ക്ഷേത്ര പരിസരം, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, വണ്ടിമല ക്ഷേത്രം, അയ്യപ്പ സേവാസംഘം ക്യാമ്പ് ഓഫീസ്, വിവിധ പാർക്കിംഗ്, ശൗചാലയ കേന്ദ്രങ്ങൾ എന്നീ സ്ഥലങ്ങളിൽ വാട്ടർ അതോറിറ്റി ജലവിതരണത്തിനായി അധിക ടാപ്പുകൾ സ്ഥാപിച്ചു. മഹാദേവർ ക്ഷേത്രത്തിൽ വിരിവയ്ക്കുന്ന അയ്യപ്പ ഭക്തർക്കായി പ്രതിദിനം 5000 ലിറ്റർ ശുദ്ധജലം എത്തിക്കും. കുന്നത്തുമല ക്ഷേത്രത്തിനു സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ താത്കാലിക ടോയ്ലെറ്റുകൾ ശുചീകരിച്ചു.
എക്‌സൈസ് സ്‌ക്വാഡ് റെഡി
.പ്രധാനക്ഷേത്രങ്ങളിൽ രാത്രി കാല നീരീക്ഷണം ഊർജ്ജിതമാക്കും. അടിയന്തര ആവശ്യങ്ങൾക്കായി അഗ്‌നിശമനസേനയുടെ വാഹനങ്ങൾ റെയിൽവേ സ്റ്റേഷൻ പരിസരത്തും മിത്രപ്പുഴ കടവിൽ ബോട്ടും തയ്യാറാകും. രണ്ടു ഡൈവർമാരെ കടവിലും ഒരാളെ ക്ഷേത്രക്കുളത്തിനു സമീപവും നിയോഗിക്കും.24 മണിക്കൂർ പ്രവർത്തിക്കുന്ന എക്‌സൈസ് സ്‌ക്വാഡ് ഉണ്ടാകും.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് കെ.എസ്.ആർ.ടി.സി, ആരോഗ്യ വകുപ്പ്, നഗരസഭ, വിവിധ വകുപ്പുകളുടെ എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കും. മുന്നൊരുക്കങ്ങളുടെ അവസാനവട്ട അവലോകന യോഗം സജി ചെറിയാൻ എം എൽ എയുടെ അദ്ധ്യക്ഷതയിൽ ചെങ്ങന്നൂർ എൻജിനിയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്നു.
22
ക്ഷേത്ര പരിസരത്ത് 22 സി.സി ടിവി കാമറകൾ
സ്ഥാപിക്കൽ അവസാന ഘട്ടത്തിൽ
45
ചെങ്ങന്നൂർ ഡിപ്പോയിൽ 45 പുതിയ കെ.എസ്.ആർ.ടി.സി ബസുകൾകൂടി
5
റെയിൽവേസ്റ്റേഷൻ, കെ.എസ്. ആർ. ടി. സി ,ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രം എന്നീ സ്ഥലങ്ങൾ ഉൾപ്പെടെ അഞ്ചു സ്ഥലങ്ങളിൽ പൊലീസ് ഔട്ട് പോസ്റ്റുകൾ