റവന്യു ജില്ലാ സ്കൂൾ കലോത്സവം 19 മുതൽ
ആലപ്പുഴ: കൗമാര കലാസപര്യകളുടെ ദൃശ്യവിരുന്നൊരുക്കുന്ന റവന്യു ജില്ല സ്കൂൾ കലോത്സവത്തിന് ഹരിപ്പാട് ഗവ.മാേഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 19ന് തിരിതെളിയും. 22 വരെ 13 വേദികളിലായി 188 ഇനങ്ങളിൽ ആറായിരം വിദ്യാർത്ഥികൾ മത്സരിക്കുമെന്ന് ഹരിപ്പാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.രാജലക്ഷ്മി, വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ.കുമാർ, കൗൺസിലർ ബി.ബാബുരാജ്, സ്വീകരണ കമ്മിറ്റി കൺവീനർ എെ.ഹുസൈൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
19 ന് വൈകിട്ട് 5ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കലാമേള ഉദ്ഘാടനം ചെയ്യും. ഹരിപ്പാട് നഗരസഭ ചെയർപേഴ്സൺ വിജയമ്മ പുന്നൂർമഠം അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം നവ്യാനായർ വിശിഷ്ടാതിഥിയായിരിക്കും. എം.എൽ.എമാരായ സജി ചെറിയാൻ, ഷാനിമോൾ ഉസ്മാൻ, തോമസ് ചാണ്ടി, കളക്ടർ എം.അഞ്ജന, ബിജു കൊല്ലശേരി, അഡ്വ.കെ.ടി.മാത്യു, അഡ്വ.ജോൺ തോമസ്, രമ്യരമണൻ, സി.രാജലക്ഷ്മി, എസ്.രാധാമണിയമ്മ, ശോഭാ വിശ്വനാഥ്, ബി.ബാബുരാജ്, കെ.എസ്.വിനോദ്, കെ.യു.ഗോപകുമാർ തുടങ്ങിയവർ സംസാരിക്കും. 22 ന് വൈകിട്ട് 6 ന് മന്ത്രി ജി.സുധാകരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. എ.എം.ആരിഫ് എം.പി സമ്മാനദാനം നടത്തും. എം.എൽ.എമാരായ യു.പ്രതിഭ, ആർ.രാജേഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്രതാരം വിഷ്ണു വിനയ് വിശിഷ്ടാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, ജില്ലാ പൊലീസ് മേധാവി കെ.എം. ടോമി, ആർ. ആനന്ദൻ തുടങ്ങിയവർ സംസാരിക്കും. ട
..........................................
# എല്ലാം റെഡിയാണ്
ആൺകുട്ടികൾക്ക് താമസ സൗകര്യം: പി.എം.ഡി യു.പി.എസ്
പെൺകുട്ടികൾക്ക്: പി.കെ എച്ച്.എസ്.എസ്
കലോത്സവത്തിന് അനുവദിച്ച തുക: 14 ലക്ഷം
രചനാമത്സരങ്ങൾ 19 ന് രാവിലെ 9 മുതൽ
ബാന്റ് മേളം മത്സരം മണ്ണാറശാല യു.പി.എസ് ഗ്രൗണ്ടിൽ
.................................
# വേദി 1
(ഹരിപ്പാട് ജി.ബി.എച്ച്.എസ്.എസ്)
20 ന് രാവിലെ 9 മുതൽ ഭരതനാട്യം,
21 ന് രാവിലെ 9 മുതൽ മോഹിനിയാട്ടം
22ന് രാവിലെ 9 മുതൽസംഘനൃത്തം
# വേദി 2
(ഹരിപ്പാട് ജി.ബി.എച്ച്.എസ്.എസ്)
രാവിലെ 9 ന് അറബനമുട്ട്, ദഫ് മുട്ട്, കോൽക്കളി
21 ന് രാവിലെ 9 മുതൽ കുച്ചുപ്പുടി
22ന് രാവിലെ 9 മുതൽ വട്ടപ്പാട്ട്, പൂരക്കളി
# വേദി 3
(ഹരിപ്പാട് ഗവ.ജി.എച്ച്.എസ്.എസ്)
20 ന് രാവിലെ 9 മുതൽ ഭരതനാട്യം
21 ന് രാവിലെ 9 മുതൽ മാപ്പിളപ്പാട്ട്
22ന് രാവിലെ 9 മുതൽ തിരുവാതിര
# വേദി 4
(മണ്ണാറശാല യു.പി.എസ് ആഡിറ്റോറിയം)
20 ന് രാവിലെ 9 മുതൽ നങ്ങ്യാർകൂത്ത്,
ചാക്യാർകൂത്ത്, കൂടിയാട്ടം,
കഥകളി സംഗീതം, കഥകളി ഗ്രൂപ്പ്
21 ന് രാവിലെ 9 മുതൽ ഓട്ടൻതുള്ളൽ
22ന് രാവിലെ 9 മുതൽ വൃന്ദവാദ്യം
# വേദി 5
(ബഥനി എച്ച്.എസ് ആഡിറ്റോറിയം)
20 ന് രാവിലെ 9 മുതൽ മാർഗംകളി, പരിചമുട്ട് കളി
21 ന് രാവിലെ 9 മുതൽ കഥാപ്രസംഗം
22ന് രാവിലെ 9 മുതൽ ദേശഭക്തിഗാനം, സംഘഗാനം
# വേദി 6
(നടുവട്ടം വി.എച്ച്.എസ്.എസ്)
20 ന് രാവിലെ 9 മുതൽ മൂകാഭിനയം, നാടകം
21 ന് രാവിലെ 9 മുതൽ സ്കിറ്റ് (ഇംഗ്ളീഷ്)
22ന് രാവിലെ 9 മുതൽ നാടകം
# വേദി 7
(ബഥനി എൽ.പി.എസ് ആഡിറ്റോറിയം)
20 ന് രാവിലെ 9 മുതൽ നാടൻപാട്ട്, വഞ്ചിപ്പാട്ട്
21 ന് രാവിലെ 9 മുതൽ ലളിതഗാനം
22ന് രാവിലെ 9 മുതൽ ക്ളാർനെറ്റ്, നാദസ്വരം
# വേദി 8
(ഹരിപ്പാട് ക്ഷേത്രം ആഡിറ്റോറിയം)
20 ന് രാവിലെ 9 മുതൽ പഞ്ചവാദ്യം, ചെണ്ട, തായമ്പക
21 ന് രാവിലെ 9 മുതൽ മൃദംഗം, വയലിൻ, ഓടക്കുഴൽ,വീണ
22ന് രാവിലെ 9 മുതൽ തബല, വയലിൻ, പാശ്ചാത്യസംഗീതം
# വേദി 9
(ബഥനി എച്ച്.എസ് ഹാൾ)
20 ന് രാവിലെ 9 മുതൽ പ്രസംഗം, പദ്യം ചൊല്ലൽ (കന്നട)
21 ന് രാവിലെ 9 മുതൽ പദ്യം ചൊല്ലൽ, പ്രസംഗം (ഉറുദു)
22ന് രാവിലെ 9 മുതൽ പ്രസംഗം, പദ്യം ചൊല്ലൽ (ഹിന്ദി)
# വേദി 10
(കാവൽ ആഡിറ്റോറിയം)
20 ന് രാവിലെ 9 മുതൽ ശാസ്ത്രീയ സംഗീതം
21 ന് രാവിലെ 9 മുതൽ മിമിക്രി, മോണോ ആക്ട്
# വേദി 11
(മണ്ണാറശാല യു.പി.എസ്)
20 ന് രാവിലെ 9 മുതൽ പ്രസംഗം (തമിഴ്)
21 ന് രാവിലെ 9 മുതൽ പ്രസംഗം (മലയാളം)
22ന് രാവിലെ 9 മുതൽ പ്രസംഗം (ഇംഗ്ളീഷ്)
# വേദി 12
(മണ്ണാറശാല യു.പി.എസ് പടിഞ്ഞാറേ കെട്ടിടം)
20 ന് രാവിലെ 9 മുതൽ സംസ്കൃതോത്സവം
21 ന് രാവിലെ 9 മുതൽ പദ്യം ചൊല്ലൽ,കൂടിയാട്ടം
22ന് രാവിലെ 9 മുതൽ ഗാനാലാപനം, സംഘഗാനം
# വേദി 13
(എൻ.എസ്.എസ് കരയോഗം ഹാൾ)
20 ന് രാവിലെ 9 മുതൽ അറബിക് കലോത്സവം
21 ന് രാവിലെ 9 മുതൽ കഥാപ്രസംഗം
22ന് രാവിലെ 9 മുതൽ ഖുറാൻ പാരായണം.