ആലപ്പുഴ: ഗുരുദർശനം ജനഹൃദയങ്ങളിലെത്തിക്കുക എന്ന മഹത് ലക്ഷ്യത്തിനു വേണ്ടി അമ്പലപ്പുഴ യൂണിയനിൽ 8 വർഷമായി നടന്നു വരുന്ന ഗുരുധർമ്മ പ്രചാരക പരിശീലന പദ്ധതിയുടെ ഭാഗമായി ഇന്ന് ഏകദിന പഠനശിബിരം നടത്തും. രാവിലെ 10 ന് യൂണിയൻ കോൺഫറൻസ് ഹാളിൽ കോട്ടയം ഗുരുനാരായണ സേവാനികേതനിലെ ആചാര്യ കെ.എൻ.ബാലാജി ഉദ്ഘാടനം ചെയ്യും. രാവിലെ ശാന്തിഹവനം,ഗുരുപുഷ്പാജ്ഞലി,ഗുരു കൃതികളുൾപ്പെടുത്തിയ ഭജൻസ് തുടങ്ങിയവയ്ക്കു ശേഷം ഗുരുഗീത എന്ന ഗ്രന്ഥത്തെ അധികരിച്ചുള്ള പഠന ശിബിരം നടക്കും. യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാന്ദൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബി.രഘുനാഥ് നന്ദിയും പറഞ്ഞും.