തുറവൂർ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം നാളെ ഉച്ചയ്ക്ക് രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് ആഡിറ്റോറിയത്തിൽ നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യ-- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ ,യൂത്ത് ക്ലബ്ബുകൾ എന്നിവയുടെ ഭാരവാഹികൾ, യൂത്ത് കോർഡിനേറ്റർമാർ എന്നിവർ പങ്കെടുക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ അറിയിച്ചു.