അമ്പലപ്പുഴ: പെട്ടി ഓട്ടോയിൽ മിനിലോറിയിടിച്ച് പച്ചക്കറി വ്യാപാരി മരിച്ചു.പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാർഡിൽ പുതുവൽ കോളനിയിൽ തായ്പ്പള്ളിയിൽ ഇസ്മായിൽ കുഞ്ഞിന്റെ മകൻ മുഹമ്മദ് കുഞ്ഞ് (59) ആണ് മരിച്ചത്.പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിൽ പച്ചക്കറിക്കട നടത്തിവരികയായിരുന്ന മുഹമ്മദ് കുഞ്ഞ് . ആലപ്പുഴ മാർക്കറ്റിലേയ്ക്ക് സാധനങ്ങൾ എടുക്കാനായി പെട്ടി ഓട്ടോറിക്ഷയിൽ പോകുമ്പോൾ ഇന്നലെ പുലർച്ചെ 4.30 ന് പുന്നപ്ര അറവുകാട് പോളിടെക്നിക്കിന് സമീപം വച്ച് ഓട്ടോയ്ക്ക് പിന്നിൽ മിനി ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പെട്ട് ഓട്ടോ ദൂരേയ്ക്ക് തെറിച്ചു മറിഞ്ഞു. ഉടൻ തന്നെ നാട്ടുകാരും മിനിലോറിയിൽ ഉണ്ടായിരുന്നവരും കൂടി മുഹമ്മദ് കുഞ്ഞിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റുഖിയ. മക്കൾ : മുബാഷ് ,മുംതാസ്, മുബാറക്ക്.ബാദുഷ.