sangam

ആലപ്പുഴ: ഗുരുമന്ദിരം വാർഡിൽ അയൽക്കൂട്ടങ്ങളുടെ സംഗമം നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. മികച്ച കൗൺസിലറിനുള്ള പുരസ്കാരം നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബഷീർ കോയാപറമ്പലിന് സമ്മാനിച്ചു. വൈസ് ചെയർപേഴ്സൺ ജ്യോതിമോൾ,എ.എ.റസാഖ്,സി.വി.മനോജ് കുമാർ,ലൈല,സിന്ധു സജീവൻ തുടങ്ങിയവർ സംസാരിച്ചു.