s
ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ എ പ്ലസ് ലഭിച്ച നൂറനാട് സിബിഎം ഹയർ സെക്കന്ററി സ്കൂളിലെ തിളക്കം - 2019 പരിപാടിയുടെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കുന്നു.

ചാരുംമൂട് : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാർത്ഥികൾക്കെല്ലാം മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.

ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ എ പ്ലസ് ലഭിച്ച നൂറനാട് സി.ബി.എം ഹയർ സെക്കന്ററി സ്കൂളിലെ തിളക്കം - 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

രാജ്യത്ത് ആദ്യമായി ഡിജിറ്റൽ വൽക്കരണം നടപ്പിലാക്കാൻ കഴിഞ്ഞ സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി പറഞ്ഞു.

പി.ടി​.എ പ്രസിഡന്റ് പ്രഭ വി.മറ്റപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം വിശ്വൻ പടനിലം, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമന വിജയൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ എ. നൗഷാദ്, പി. പി. കോശി, മാനേജർ ഇൻചാർജ് പി. ആർ. കൃഷ്ണൻ നായർ, പഞ്ചായത്തംഗങ്ങളായ ആർ മഞ്ജു, എസ്. രജനി, ഹെഡ്മിസ്ട്രസ് ആർ. സജിനി, ഹാഷിം ഹബീബ്, ജെ.ഹരീഷ് കുമാർ,സി. പി. ഹേമചന്ദ്രൻപിള്ള.രാജി വിനോദ്, സ്മിത.ബി.പിള്ള, എൻ. രഞ്ജിനി തുടങ്ങിയവർ സംസാരിച്ചു.