ആലപ്പുഴ: ഗാന്ധി സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനും ഗാന്ധിജിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും ബി.ജെ.പി യുടെ നേതൃത്വത്തിൽ ' മനസ്സിൽ ബാപ്പുജിയുമായ് പുതിയ ഭാരതത്തിലേക്ക് ' എന്ന മുദ്രാവാക്യവുമായി 18 മുതൽ 21 വരെ ജില്ലയിൽ ഗാന്ധി സങ്കൽപ്പ് യാത്രകൾ സംഘടിപ്പിക്കും. സ്വച്ഛ് ഭാരത് , പ്ലാസ്റ്റിക് നിർമ്മാർജ്ജനം , ഖാദി പ്രചരണം , പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയി​ൽ പ്രചാരണ പരിപാടികളും ഗ്രാമസഭകളും സംഘടിപ്പിക്കും.