തുറവൂർ: തുറവൂർ കളരിക്കൽ മഹാദേവി ക്ഷേത്രത്തിലെ പൊങ്കാല ഡിസംബർ 10 ന് നടക്കും.രാവിലെ 9 ന് രേണുകാ ശശീന്ദ്രൻ പാട്ടുകുളങ്ങര ഭദ്രദീപ പ്രകാശനം നടത്തും. ക്ഷേത്രം മേൽശാന്തി ഗോപി ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. ചടങ്ങുകൾക്ക് ദേവസ്വം പ്രസിഡൻറ് ടി.ബി.സിംസൺ, വൈസ് പ്രസിഡന്റ് എൻ.കെ.കരുണാകരൻ, സെക്രട്ടറി കെ.പി.രമണൻ എന്നിവർ നേതൃത്വം നൽകും.വൈകിട്ട് 6ന് തൃക്കാർത്തിക വിളക്ക് സമർപ്പണം.