തുറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തുറവൂർ യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ പ്രസിഡൻറ് സി.വി.ഗോപി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടൈറ്റസ് കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സൈക്ലിംഗിൽ ദേശീയ അവാർഡ് നേടിയ അമൃത .എസ് .പൈ, ഭരതനാട്യത്തിൽ എം.എ. ഫസ്റ്റ് റാങ്ക് നേടിയ കീർത്തന സിംഹൻ എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം സജിമോൾ ഫ്രാൻസിസ്, പി.മേഘനാഥൻ, ആർ.മോഹനൻ പിള്ള, പി.വി.ശ്യാമപ്രസാദ്, തുറവൂർ ദേവരാജ്, എൻ.ദയാനന്ദൻ, കെ.പി.വിശ്വനാഥൻ, പി.കെ.സത്യപാൽ, ടി.ഡി.സുദർശനൻ, പി.ആർ.വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.