ഹരിപ്പാട്: ചിങ്ങോലി പഞ്ചായത്ത് കേരളോത്സവം ഇന്ന് ആരംഭിച്ച് 19ന് സമാപിക്കും. ഇന്ന് വൈകിട്ട് 3ന് ചിങ്ങോലി പഞ്ചായത്ത് ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്ന വിളംബര റാലി കാർത്തികപ്പള്ളി ജംഗ്ഷനിലെ കാവിൽപ്പടിക്കൽ ശ്രീഭദ്രാ ആഡിറ്റോറിയത്തിൽ എത്തിച്ചേരും. വിളംബര റാലിയുടെ ഉദ്ഘാടനം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിത്ത് ചിങ്ങോലി ഫ്‌ളാഗ് ഓഫ് ചെയ്യും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആനന്ദവല്ലി അദ്ധ്യക്ഷയാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. നിയാസ് പതാക ഉയർത്തും. 18ന് രാവിലെ 8ന് നങ്ങ്യാർകുളങ്ങര എൻ.റ്റി.പി.സി ഗ്രൗണ്ടിൽ കായിക മത്സരങ്ങൾ ആരംഭിക്കും. സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. നിയാസ് ഉദ്ഘാടനം ചെയ്യും. കേരളോത്സവം പ്രോഗ്രാം കമ്മിറ്റി കൺവീനർ ജി.സജിനി അദ്ധ്യക്ഷയാകും.