ചേർത്തല:കെ.വി.എം. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക ഡയബറ്റിക്സ് വാരാചരണ പരിപാടികൾ സമാപിച്ചു.ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒരാഴ്ചക്കാലം ബോധവത്കരണ ക്ലാസുകൾ,സൗജന്യ മെഡിക്കൽ ക്യാമ്പ്,സൗജന്യ നിരക്കിൽ ഗ്ലൂക്കോമീറ്റർ വിതരണം,ഡയറ്റ് കൗൺസലിംഗ്,പ്രമേഹ-നേത്ര പരിശോധന എന്നിവ നടന്നു. ക്യാമ്പിന് ജനറൽ മെഡിസിൻ വിഭാഗം സീനിയർ ഫിസിഷ്യൻ ഡോ.പി.വിനോദ്കുമാർ,ജനറൽ ഫിസിഷ്യൻ ഡോ.അരുൺനായർ എന്നിവർ നേതൃത്വം നൽകി.ബോധവത്കരണ പരിപാടികൾക്ക് ചീഫ് ഡയറ്റീഷ്യൻ രജിതനായർ,പി.ആർ.ഒമാരായ ബിജി ജേക്കബ്,സുനിൽ,ടെൽവിൻ,ആശാലത,അരോമ സൊര എന്നിവർ നേതൃത്വം വഹിച്ചു.