s

മാന്നാർ : നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു.മൂന്ന് പേർക്ക് പരിക്കേറ്റു.നിരണം സെൻട്രൽ തെക്കെ പഴങ്ങേരിൽ പി.സി.ഫിലിപ്പിന്റെ മകൻ മോൻസിയാണ്(34) മരിച്ചത്.നിരണം കണിയാംകണ്ടത്തിൽ ബിനു(34),നിരണം തെക്കെ പഴങ്ങേരിൽ രാജു(36),നിരണം മുക്കോട്ടിൽ ജോമോൻ(34) എന്നിവർക്കാണ് പരിക്കേറ്റത്.ഇവർ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ മാന്നാർ പുത്തൻപള്ളിക്ക് മുൻവശത്തായിരുന്നു അപകടം.ഇവർ സഞ്ചരിച്ചിരുന്ന കാർ വളവിൽ ദിശതെറ്റി എതിർവശത്തുള്ള പോസ്റ്റിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഇരുമ്പ് തൂണ് വളഞ്ഞു പോവുകയും കാറിന്റെ മുൻവശം പൂർണ്ണമായും തകരുകയും ചെയ്തു. കാറിൽ നിന്നും തെറിച്ച് റോഡിൽ വീണ മോൻസി സംഭവ സ്ഥലത്ത് മരിച്ചു. അപകടശബ്ദം കേട്ടെത്തിയവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മോൻസിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് നിരണം മലങ്കര കത്തോലിക്കാ ദേവാലയത്തിൽ.ഭാര്യ:റിറ്റു.മകൻ:എഡ്വിൻ.